2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

സ്‌പെയിനും ഇറാനും ക്വാര്‍ട്ടറില്‍

ഗോവ: ഫിഫ അണ്ടര്‍ 17 ലോക കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്‌സികോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇറാനും ഫ്രാന്‍സിനെ 2 ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഗോവയില്‍ നടന്ന മത്സരത്തില്‍ ഇറാനു വേണ്ടി ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് ഷരീഫി വല കുലുക്കിയതോടെ ഇറാന്‍ കളിയില്‍ ലീഡ് നേടി. 11ാം മിനിറ്റില്‍ സയ്യദ് ഇറാനു വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയതോടെ മെക്‌സികോ നിര സമ്മര്‍ദത്തിലായി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ 37ാം മിനിറ്റില്‍ ഡെല റോസയിലൂടെ മെക്‌സികോ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഏറെ മുന്നേറ്റം നടത്തിയെങ്കിലും വല കുലുക്കാനായില്ല.

ഗുവാഹത്തിയില്‍ നടന്ന തുല്യ ശക്തികളായ ഫ്രാന്‍സ്- സ്‌പെയിന്‍ മത്സരം കടുത്ത ആവേശമുയര്‍ത്തി. 34ാം മിനിറ്റില്‍ പിന്റോറിലൂടെ ആദ്യ ഗോള്‍ നേടി ഫ്രാന്‍സ് ഞെട്ടിച്ചെങ്കിലും 44ാം മിനിറ്റില്‍ മിറാന്‍ഡ സ്‌പെയിനിനു വേണ്ടി തിരിച്ചടിച്ചു. കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങവേ സ്‌പെയിനിന് രക്ഷകനായി പെനാള്‍ട്ടിയെത്തി. ആബേല്‍ റൂയിസിലൂടെ പെനാള്‍ട്ടി കൃത്യമായി വലയിലാക്കിയതോടെ സ്‌പെയിന്‍ അനായാസം ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.