2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പന്ത്രണ്ടോളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ ഇറാന്‍ തൂക്കിലേറ്റി

തെഹ്‌റാ്ന്‍: ശിറാസില്‍ പന്ത്രണ്ടോളം സ്ത്രീകളെ ക്രൂരമയി ബലാത്സംഗം ചെയ്ത ഇരുപത്തിയൊന്നുകാരനെ ഇറാന്‍ തൂക്കിലേറ്റി. ഞായറാഴ്ച്ചയാണ് അമിന്‍ ഡി എന്ന യുവാവിനെ തൂക്കിലേറ്റിയത്.

ദക്ഷിണ ശിറാസിലെ 1.5 മില്യണ്‍ ആളുകളെ ഭീതിയിലാഴ്ത്തിയ ഇയാള്‍ മാധ്യമങ്ങളില്‍ വാസ്‌ലിന്‍ മാന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.  ശരീരമാസകലം ഗ്രീസ് പുരട്ടിക്കൊണ്ടായിരുന്നു ഇയാള്‍ അക്രമത്തിന് എത്തിയിരുന്നത്. പിടികൂടാന്‍ ശ്രമിച്ചാല്‍ എളുപ്പം തെന്നിമാറി ഓടി രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇയാള്‍ ഇപ്രകാരം ചെയ്തിരുന്നത്.

2015 ആഗസ്റ്റിലാണ് വാസലിന്‍ മാന്‍ അറസ്റ്റിലാവുന്നത്. ഇയാളുടെ പീഢനത്തിനിരയായ ഒരു സ്ത്രീ നല്‍കിയ സി.സി ടി.വി ദൃശ്യങ്ങളും ഡി.എന്‍.എ രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

ബലാത്സംഗം, വീടുകളില്‍ അതിക്രമിച്ചു കയറുക, നഗരത്തില്‍ ഭീതി വളര്‍ത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ തൂക്കിലേറ്റിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.