2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇറാന്‍ ആക്രമണം: ഗള്‍ഫ് രാജ്യങ്ങളിലെ വിമാന സര്‍വിസുകള്‍ക്ക് അമേരിക്കന്‍ വിലക്ക്, ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യയും

വാഷിംഗ്ടണ്‍: ഇറാക്കിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വ്യോമതാവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ അമേരിക്ക വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇറാക്ക്, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് അമേരിക്കന്‍ വ്യോമയാന അതോറിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

അതേ സമയം യാത്രാ വിലക്കേര്‍പ്പെടുത്തി ഇന്ത്യയും. അത്യാവശ്യമില്ലെങ്കില്‍ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ ഇറാഖില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയും ഇര്‍ബിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും തുടര്‍ന്നും സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദേശത്തിന് പുറമേ കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകം യുദ്ധ ഭീതിയിലേക്കാണു നീങ്ങുന്നത്. ഇറാന്റെ ആക്രമണത്തെ നിസാരവത്കരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. ഏതായാലും ശുഭകരമായ സാഹചര്യത്തിലേക്കല്ല കാര്യങ്ങള്‍ നീങ്ങുന്നത്. എണ്ണവില ഉയര്‍ന്നു കഴിഞ്ഞു. ഗള്‍ഫ് മേഖലയിലും അശാന്തി പടര്‍ന്നിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തമാകുന്നതോടെ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളുടെ ജീവിതത്തെയും ബാധിക്കും. അത് സാമ്പത്തിക മേഖലയിലും തിരിച്ചടിയാകും.

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെയാണ് ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം നടത്തിയത്. പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.