2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ത്രിപുരയില്‍ ബി.ജെ.പിക്ക് തിരിച്ചടി: സഖ്യകക്ഷി ഐ.പി.എഫ്.ടിയില്‍ നിന്ന് നേതാക്കളടക്കം കൂട്ടമായി കോണ്‍ഗ്രസിലേക്ക്

 

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി കനത്ത തിരിച്ചടിനല്‍കി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി (ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) നേതാക്കളടക്കം കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്. 400 ല്‍ അധികം പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസിലെത്തിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

എ.പി.എഫ്.ടി സീനിയര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൃതിമോഹന്‍ ത്രിപുരയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്. ത്രിപുരലാന്റ് എന്ന പ്രത്യേക സംസ്ഥാനമെന്ന വാഗ്ദാനം പാലിക്കാത്തതില്‍ കടുത്ത പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.

നേരത്തെ ഐ.പി.എഫ്.ടിയുടെ മൂന്ന് വനിതാ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തോടുള്ള സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഐ.പി.എഫ്.ടി നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. ആദിവാസികള്‍ക്കായി പ്രത്യേക സംസ്ഥാനമെന്ന ആശയത്തോട് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഇവര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് എത്താന്‍ കാരണമായതെന്ന് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ കിരിത് പ്രദ്യോത് ഡെബ് ബര്‍മാന്‍ പറഞ്ഞു.

‘തിപുരലാന്‍ഡ് രൂപീകരിക്കാന്‍ കഴിയുമെന്ന് ആളുകള്‍ വിശ്വസിച്ചു. എന്നാല്‍ ഇവരെ വഞ്ചിക്കുകയായിരുന്നു. മന്ത്രിസഭയിലുള്ള ചില നേതാക്കള്‍ തന്നെ സ്വന്തം ജനതയെ വഞ്ചിക്കുകയാണുണ്ടായത്’ നിലവില്‍ മന്ത്രിസഭയില്‍ അംഗങ്ങളും ഐ.പി.എഫ്.ടിയുടെ സമുന്നത നേതാക്കളായ എന്‍.സി ഡെബ്ബര്‍മയേയും മെവര്‍ കുമാറിനെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പ്രദ്യോത് പറഞ്ഞു.

ആദിവാസികള്‍ക്കായി ‘തിപുര ലാന്‍ഡ്’ എന്ന പേരില്‍ പ്രത്യേക സംസ്ഥാനം എന്ന് ആവശ്യം മുന്‍നിര്‍ത്തി 2009 ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി. ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇരുപാര്‍ട്ടികളും ചേര്‍ന്ന് 60 ല്‍ 44 സീറ്റുകളായിരുന്നു നേടിയത്. സഖ്യത്തില്‍ മത്സരിച്ച ഐ.പി.എഫ്.ടി എട്ടുസീറ്റുകളില്‍ വിജയിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News