2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒരാളുടെ അവകാശവും നഷ്ടമാകില്ലെന്ന് മോദിയുടെ ട്വീറ്റ്; ഇതു വായിക്കാന്‍ അസമിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റില്ലെന്ന് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് (CAB) രാജ്യസഭയിലും പാസായതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. കര്‍ഫ്യൂ പോലും വകവയ്ക്കാതെ അസമില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതിങ്ങനെ:

‘#CAB പാസാക്കിയതിനു പിറകെ ഒന്നും പേടിക്കേണ്ടതില്ലെന്ന് ഞാന്‍ അസമിലെ സഹോദരി സഹോദരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നില്ല.

ഞാന്‍ അവര്‍ക്ക് ഉറപ്പുനല്‍കുന്നു- ഒരാള്‍ക്കും അവകാശം നഷ്ടപ്പെടില്ല, സവിശേഷമായ തിരിച്ചറിയലും വശ്യമായ സംസ്‌കാരവും. ഇത് വളരുന്നതും പുഷ്ടിപ്പെടുന്നതും തുടരും’

എന്നാല്‍ ഈ ട്വീറ്റ് കാണാനോ വായിക്കാനോ അസമീസ് ജനതയ്ക്കാവില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. കഴിഞ്ഞദിവസം മുതല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനാലാണിത്. കോണ്‍ഗ്രസിന്റെ ട്വീറ്റ് ഇങ്ങനെ:

‘അസമിലെ ഞങ്ങളുടെ സഹോദരി സഹോദരന്മാര്‍ക്ക് നിങ്ങളുടെ ‘വീണ്ടും ഉറപ്പിക്കല്‍’ സന്ദേശം വായിക്കാനാവില്ല മോദിജീ, നിങ്ങള്‍ മറന്നിരിക്കുകയാണെങ്കില്‍ പറയാം, അവരുടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്’.

അസം തലസ്ഥാന നഗരിയായ ഗുവാഹത്തി അടക്കം പല പ്രദേശങ്ങളിലും പ്രക്ഷോഭകര്‍ തെരുവിലാണ്. അനിശ്ചിതകാല കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയ അവഗണിച്ചാണ് ജനങ്ങള്‍ തെരുവില്‍ പ്രക്ഷോഭത്തിനെത്തിയത്. അസമിലെ 10 ജില്ലകളില്‍ പൂര്‍ണമായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തെ നേരിടാന്‍ പട്ടാളത്തെ ഇറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. രണ്ട് കോളം സൈനികരെ ഗുവാഹത്തിയില്‍ മാത്രം വിന്യസിച്ചു. 70 സൈനികര്‍ ഉള്‍ക്കൊള്ളു അഞ്ച് കോളമാണ് അസമിലുടനീളം വിന്യസിച്ചിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.