2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇന്റര്‍ നാഷനല്‍ ചാംപ്യന്‍സ് കപ്പ്: പി.എസ്.ജിക്ക് ജയം

യുജീന്‍: സീസണിനു മുന്നോടിയായുള്ള ഇന്റര്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പ് കപ്പില്‍ പാരിസ് സെന്റ് ജര്‍മെയ്‌നു ജയം. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പി.എസ്.ജി വീഴ്ത്തി. റൈറ്റ് ബാക്ക് സെര്‍ജ് ഓറിയര്‍ രണ്ടു ഗോളും ലെയ്‌വിന്‍ കര്‍സോവ ഒരു ഗോളും നേടി. ഇന്റര്‍ മിലാന്റെ ആശ്വാസ ഗോള്‍ നേടിയത് സ്റ്റീവന്‍ യോവറ്റിക്കായിരുന്നു. പെനാല്‍റ്റിയിലായിരുന്നു താരത്തിന്റെ ഗോള്‍. പി.എസ്.ജിയാണ് ആദ്യം ഗോള്‍ നേടിയത്. പിന്നീട് 45ാം മിനുട്ടില്‍ യോവറ്റിക്ക് പെനാല്‍റ്റിയിലൂടെ സമനില പിടിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പി.എസ്.ജി ശക്തമായി തിരിച്ചുവന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.