2017 December 11 Monday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറത്തുവന്നു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് എല്ലത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തെ ആധാരമാക്കിയാണ് ലൈഫ്, ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് അടക്കമുള്ള പോളിസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
നിലവിലെ പോളിസി ഉടമകളും പുതുതായി പോളിസി എടുക്കുന്നവരും ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായും പോളിസിയുമായും ബന്ധിപ്പിക്കണമെന്ന് ഐ.ആര്‍.ഡി.എ ഉത്തരവില്‍ പറയുന്നു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ മുതല്‍ എല്‍.ഐ.സി അടക്കം പല കമ്പനികളും ആധാര്‍ നമ്പര്‍ പോളിസിക്കൊപ്പം രജിസ്റ്റര്‍ ചെയ്തുവരുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.