2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ഭഗത് സിങിനും സുഭാഷ് ചന്ദ്രബോസിനുമൊപ്പം സവര്‍ക്കറുടെ പ്രതിമ

 

ന്യൂഡല്‍ഹി: ഡല്‍ഹി യൂനിവേഴ്‌സിറ്റി ക്യാംപസില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ച് എ.ബി.വി.പി. അനുമതിയില്ലാതെയാണ് ക്യാംപസില്‍ പ്രതിമ സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നോര്‍ത്ത് ക്യാംപസിന്റെ ഗേറ്റിന് പുറത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സവര്‍ക്കര്‍ക്കൊപ്പം സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിങിന്റെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ പ്രതിമ മാറ്റിയില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എന്‍.എസ്.യു.ഐ പ്രസിഡണ്ട് നീരജ് കുന്തന്‍ വ്യക്തമാക്കി.

പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളജ് അധികൃതരെ കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ അധികൃതരുടെ അനുമതിക്കായി ശ്രമിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് കോളജ് എ.ബി.വി.പി അധ്യക്ഷന്‍ ശക്തി സിങ് പറഞ്ഞു.

അതേസമയം സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിങിന്റെയും ഒപ്പം സവര്‍ക്കറുടെ പ്രതിമ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News