2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഇന്‍ഫോക്ലിനിക്ക് ആരോഗ്യ വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലൂടെയും

 

ആരോഗ്യരംഗത്തെ ആധികാരിക വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്ന ഇന്‍ഫോ ക്ലിനിക്ക് പുതിയ ചാനലുകളില്‍ കൂടി. ആധുനികവൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 ല്‍പ്പരം ഡോക്ടര്‍മാരുടെ കൂട്ടായ്മ 2016 ഒക്ടോബറില്‍ തുടങ്ങിയ ഇന്‍ഫോ ക്ലിനിക്കിന് പുതിയ വെബ്‌സൈറ്റും യൂട്യൂബ് ചാനലും നിലവില്‍ വന്നു.

ലോക ആരോഗ്യദിനമായ ഏപ്രില്‍ ഏഴിന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്.

സാധാരണക്കാരെ വഴിതെറ്റിക്കുന്ന തെറ്റിധാരണാജനകമായ അനേകം വ്യാജ സന്ദേശങ്ങള്‍ ഉടലെടുക്കുന്നതും പ്രചരിക്കുന്നതും സോഷ്യല്‍ മീഡിയ മുഖേനയാണ് എന്നതിനാല്‍, ഉറവിടത്തില്‍ തന്നെ അത്തരം പ്രചാരണങ്ങളെ തടുക്കാനും, തെറ്റായ സന്ദേശങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതിനും, ശാസ്ത്രീയമായ ശരിയായ അറിവുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദാനം ചെയ്യുന്നതും ഉദ്ദേശിച്ച് ആരംഭിച്ച സംരംഭമാണ് ഇന്‍ഫോ ക്ലിനിക്.

 

അശാസ്ത്രീയത പ്രചാരണങ്ങള്‍ക്കും വ്യാജ ചികിത്സകള്‍ക്കുമെതിരെ നില കൊള്ളുന്ന ഇന്‍ഫോ ക്ലിനിക് ഫേസ്ബുക്ക് പേജ് 71000 ത്തില്‍പ്പരം പേര്‍ ഫോളോ ചെയ്യുന്നുണ്ട്. പേജ് മുഖേന നാളിതു വരെ ആരോഗ്യ വിഷയ സംബന്ധമായ 250 ഓളം ലേഖനങ്ങള്‍, 27 വീഡിയോകള്‍ എന്നിവ പുറത്തു വന്നിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള ഡോക്ടര്‍മാര്‍ കൂട്ടായ പങ്കാളിത്തത്തോടെ ആധികാരികത ഉറപ്പു വരുത്തിയാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍, നിപാ നിയന്ത്രണ പരിപാടികള്‍, പ്രളയാനന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സമകാലിക പ്രസക്തിയുള്ള ഒട്ടുമിക്ക സാമൂഹിക- പൊതുജനാരോഗ്യ വിഷയങ്ങളിലും ഇടപെടലുകള്‍ നടത്തുകയുണ്ടായി.

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകളിലെ മികവ് മുന്‍നിര്‍ത്തി ഐ എം എ, എസ്സെന്‍സ് ഗ്ലോബല്‍ ഒമാന്‍ എന്നിവരുടെ അവാര്‍ഡുകള്‍ ഇന്‍ഫോ ക്ലിനിക് കരസ്ഥമാക്കിയിട്ടുണ്ട്.

മുന്‍കാല ലേഖനങ്ങള്‍ പരതുന്നത് കൂടുതല്‍ എളുപ്പമാവും വിധത്തിലാണ് വെബ്‌സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വിഷയങ്ങള്‍ തിരിച്ചും, ലേഖകരുടെ പേര് തിരിച്ചുമൊക്കെ പെട്ടന്ന് കണ്ടെത്താന്‍ വിധം ഇനം തിരിച്ചു പേജില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡോ. നത ഹുസൈന്‍, ഡോ. മിഥുന്‍ ജെയിംസ് അഭിലാഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News