2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വെനസ്വേല അതിഭീകര നാണയപ്പെരുപ്പത്തിലേയ്ക്ക്

കാരാക്കാസ്: വെനസ്വേലയില്‍ ചരിത്രത്തിലിതുവരെയുണ്ടാവാത്ത നാണയപ്പെരുപ്പം. ഇതുമൂലം സാധനവില അതിഭീകരമായി വര്‍ധിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസം തന്നെ 200 ശതമാനം വര്‍ധനവാണുണ്ടായത്. 2017 മായി താരമത്യപ്പെടുത്തുമ്പോള്‍ 2 ലക്ഷം ശതമാനത്തിന്റെ വര്‍ധനവാണ്. വിലക്കയറ്റം ദുസ്സഹമായതോടെ വെനസ്വേലയില്‍നിന്നു ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായാണ് വാര്‍ത്തകള്‍.
കഴിഞ്ഞ നാലു വര്‍ഷമായി വെനസ്വേല സാമ്പത്തിക ഞെരുക്കത്തിലൂടെയാണു കടന്നുപോകുന്നത്. ഇതിനു പരിഹാരം കാണാന്‍ പ്രസിഡന്റ് നിക്വളാസ് മഡൂരോ പല സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ഫലം കാണാത്ത അവസ്ഥയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News