2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങിനും ഉത്തേജക പരിശോധനയില്‍ പരാജയം

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന് വീണ്ടും തിരിച്ചടി. ഷോട്പുട്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ദ്രജീത് സിങാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. നിരോധിച്ച മരുന്നുകളില്‍പെട്ട സ്റ്റിറോയ്ഡ്  ഉപയോഗിച്ചതിനെതുടര്‍ന്നാണിത്. ദേശീയ ഉത്തേജ വിരുദ്ധ സമിതി (നാഡ)യാണ് മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

inderjeet1-1430641246-1433329777-800

ഇനതിനു മുന്‍പ് ഗുസ്തി താരം നര്‍സിങ് യാദവും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഇതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.2014ലെ ഏഷ്യല്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവും 2015 ഏഷ്യല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും നേടിയിട്ടുണ്ട് ഇന്ദ്രജീത് സിങ്. ഇതോടെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നഷ്ടമാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.