2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വധശിക്ഷയും കാത്ത് 18 വർഷം ജയിലിൽ; ഒടുവിൽ നാട്ടുകാർ സ്വരൂപിച്ച 1 മില്യൻ ഡോളർ ദിയ നൽകി മോചനം

അബ്‌ദുസ്സലാം കൂടരഞ്ഞി

    റിയാദ്: കൊലപാതക്കേസിൽ വധശിക്ഷ കാത്ത് വര്ഷങ്ങളോളം ജയിലിൽ കഴിഞ്ഞ യുവതി നാട്ടുകാരുടെ കാരുണ്യത്തിൽ ജയിൽ മോചിതയായി നാട്ടിലെത്തി. സഊദിയിൽ വീട്ടുജോലിക്കാരിയായിരുന്ന ഇന്തോനേഷ്യൻ യുവതിയാണ് നാട്ടുകാർ സ്വരൂപിച്ച ഒരു മില്യൺ ഡോളർ ദിയ (ബ്ലഡ് മണി) നൽകി ജയിൽ മോചിതയായത്. തന്റെ മോചനത്തിന് സഹായിച്ചവർക്ക് നന്ദി പറഞ്ഞു വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വാൾത്തലപ്പിൽ നിന്നും മോചിതയായി എത്തിയ യുവതിയെ സ്വീകരിക്കാൻ മന്ത്രിയടക്കമുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

    2001 ലാണ് കേസിനാസ്പദമായ കൊലപാതക സംഭവം അരങ്ങേറിയത്. ഇന്തോനേഷ്യൻ യുവതി ഇതി ബിൻതി ത്വയ്യിബ് തന്റെ സ്‌പോൺസറായ സഊദി പൗരനെ വിഷം കൊടുത്ത കേസിലാണ് യുവതി പിടിയിലായത്. എന്നാൽ, താൻ ഇത്തരത്തിൽ നീച പ്രവൃത്തി ചെയ്‌തിട്ടില്ലെന്നും ആശയ വിനിമയത്തിലെ പിഴവാണ് ഇത് ഈ തരത്തിലുള്ള കേസ് ആയി മാറിയതെന്നും യുവതി ഇന്തോനേഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. യുവതിയുടെ മോചനം ലക്ഷ്യമാക്കി ഇന്തോനേഷ്യൻ സംഘടനകളും വ്യക്തികളും പണം സ്വരൂപിച്ച് വരികയായിരുന്നു.

     യുവതിയെ വിട്ടയക്കാൻ ആവശ്യമായ സഊദി നിയമപ്രകാരമുള്ള പ്രകാരമുള്ള ബ്ലഡ് മണി (ദിയ) ഒരു മില്യൺ ഡോളർ (15.5 ബില്യൺ ഇന്തോനേഷ്യൻ റുപിയ) കേസിലെ എതിർ കക്ഷികളുടെ കുടുംബത്തിന് നൽകിയാണ് മോചനം സാധ്യമാക്കിയത്. സഊദി ഭരണകൂടം, എതിർ കക്ഷികളുടെ കുടുംബം എന്നിവരുമായി നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് യുവതിയുടെ വധശിക്ഷ ഒഴിവാക്കി ബ്ലഡ് മണി സ്വീകരിക്കാൻ കുടുംബം സന്നദ്ധമായെതെന്ന് സഊദിയിലെ ഇന്തോനേഷ്യൻ അംബാസിഡർ അഗസ് മഫ്തൂഹ് ആബിഗെബ്രായിൽ പറഞ്ഞു. ഇത്രയും ഭീമമായ തുക കണ്ടെത്താൻ സഹായിച്ച നഹ്ദത്തുൽ ഉലമ സംഘാടകരെയും പിന്നിൽ പ്രവർത്തിച്ചവരെയും യുവതിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ ഇന്തോനേഷ്യൻ മാൻപവർ മന്ത്രി ഇദ ഫൗസിയ അഭിനന്ദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.