2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പരുക്ക് മൂലം കരോളിനാ മാരിന്‍ പിന്മാറി; സൈനയ്ക്ക് ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം

ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്. കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് സ്പാനിഷ് താരം കരോളിനാ മാരിന്‍ പിന്മാറിയതോടെയാണ് സൈന വിജയിയായത്. സൈനയുടെ നാലാം ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് കിരീടമാണിത്.

ആദ്യ ഗെയിമില്‍ 10-4 ന് മുന്നിട്ടുനില്‍ക്കുമ്പോഴാണ് മാരിന് കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്. പിന്നീട് കളി തുടര്‍ന്നെങ്കിലും വേദന കൂടിയതോടെ നിലവിലെ ഒളിമ്പിക് ജേത്രിയായ താരം കോര്‍ട്ട് വിടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.