2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഇന്തോനേഷ്യയിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 82 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപിലും സമീപത്തെ ബാലിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരണം 82 ആയി. 6.9 തീവ്രതയിലാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ലൊംബോക്ക്.

നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ടെന്നും ദുരന്തനിവാരണ സേനാ വക്താവ് സുതോപോ പര്‍വോ ട്വീറ്റ് ചെയ്തു.

17 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പമുണ്ടായി ഒരാഴ്ചയ്ക്കു ശേഷമാണ് ഇന്തോനേഷ്യയില്‍ വീണ്ടും നാശംവിതച്ച് ഭൂകമ്പമുണ്ടായിരിക്കുന്നത്.

അധികൃതര്‍ സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.