2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ജി.ജി.ഐ പ്രഥമ ഇന്തോ-അറബ് സാംസ്‌കാരിക സമ്മേളനം ഏപ്രില്‍ 12 ന്

 

റിയാദ് : ജിദ്ദ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) സംഘടിപ്പിക്കുന്ന പ്രഥമ ഇന്തോ അറബ് സാംസ്‌കാരിക സമ്മേളനം വിപുലമായ പരിപാടികളോടെ ഏപ്രില്‍ 12 ന് ജിദ്ദയില്‍ നടക്കും. ജിദ്ദ ആസ്ഥാനമായി രൂപംകൊണ്ട ജി.ജി.ഐയുടെ ഔപചാരിക ഉദ്ഘാടനവും മക്കയിലെയും ജിദ്ദയിലെയും ഇന്ത്യന്‍ വംശജരായ സഊദി പ്രമുഖരുടെ (മലൈബാരികള്‍) സംഗമവും ഇതോടൊപ്പം നടക്കും. ജി.ജി.ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. ജി.ജി.ഐയുടെ മറ്റ് ഭാരവാഹികള്‍: ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഹമ്മദലി, മുല്ലവീട്ടില്‍ സലീം, അബ്ബാസ് ചെമ്പന്‍ (രക്ഷാധികാരികള്‍).

മുസ്തഫ വാക്കാലൂര്‍, ജലീല്‍ കണ്ണമംഗലം, എ.എം.അബ്ദുല്ലക്കുട്ടി, ഇസ്ഹാഖ് പൂണ്ടോളി (വൈസ് പ്രസിഡന്റ്), കബീര്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, എ.പി.എ ഗഫൂര്‍ (സെക്രട്ടറി),

സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍: റഹീം പട്ടര്‍കടവ് (ഇന്തോ-അറബ് ലൈസണ്‍), അബ്ദുറഹ്മാന്‍ കാളമ്പ്രാട്ടില്‍ (ഫൈനാന്‍സ്), ഇബ്രാഹിം ശംനാട് (മീഡിയ), അരുവി മോങ്ങം (കലാസാഹിത്യം), ഗഫൂര്‍ കൊണ്ടോട്ടി (കള്‍ച്ചര്‍), അഷ്‌റഫ് പട്ടത്തില്‍ (ലോജിസ്റ്റിക്‌സ്), മന്‍സൂര്‍ വണ്ടൂര്‍ (എന്റര്‍ടെയ്ന്‍മെന്റ്), മുര്‍തള (ഐ.ടി), മുസ്തഫ പെരുവള്ളൂര്‍ (ടൂര്‍).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.