2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

രാജ്യത്തെ ആദ്യത്തെ സ്വകാര്യമേഖല ഹോവിറ്റ്‌സര്‍ തോക്ക് നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗുജറാത്ത്: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യമേഖല ആയുധ നിര്‍മ്മാണ ശാല പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുമുള്ള 4,500 കോടിയുടെ കരാറാണ്‌. മേക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിയുടെ കീഴില്‍ ഇന്ത്യന്‍ സേനക്ക് 100 യൂണിറ്റുകളുടെ കെ 8 വജ്ര ടി 155 മിമി / 52 കാലിബര്‍ ട്രാക്കിംഗ് തോക്കുകളുടെ എല്ലാ ഭാഗങ്ങളും നിര്‍മ്മിച്ച് നല്‍കുകയും ചെയ്യും

സെല്‍ഫ് പ്രൊപ്പേല്‍ഡ് ഹോവിസ്റ്റര്‍ എന്ന കെ 9 വജ്ര നിര്‍മിക്കുന്ന ലാര്‍സനേയും ട്യൂബ്രോയുടെയും മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നുവെന്നും, ഇത് ഇന്ത്യയുടെ പ്രതിരോധ മേഖലക്ക് ഉള്ള ഒരു പ്രധാന സംഭാവനയാണെന്നും മോഡി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി യുദ്ധ ടാങ്കിനു മുകളില്‍ കയറി നില്‍കുന്ന വിഡിയോ പ്രധാനമന്ത്രി തന്നെ പുറത്ത് വിട്ടു. 

വരും കാലങ്ങളില്‍ പീരങ്കി ഹൌവേഴ്‌സറുകള്‍, ഇന്‍ഫണ്ടറി ബോട്ടിലിംഗ് വാഹനങ്ങള്‍, യുദ്ധ വാഹനങ്ങള്‍, യുദ്ധ ടാങ്കുകള്‍ തുടങ്ങിയ വിപുലമാക്കാനും പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കാനും സംയോജിപ്പിക്കാനും സൂറത്തില്‍ നിന്ന് നിന്ന് 30 കിലോമീറ്റര്‍ അകലെ ഹെയ്‌സിറയില്‍ സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.