2017 November 11 Saturday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

ഇന്ത്യയിലെ മികച്ച കളിക്കാരനാണ് അശ്വിന്‍: മുത്തയ്യ മുരളീധരന്‍

കൊളംബൊ: സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഇന്ത്യയിലെ മികച്ച കളിക്കാരനാണെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. നിലവില്‍ ലോകത്തിലെ മികച്ച സ്പിന്‍ ബൗളറാണ് അശ്വിനെത്തും മുരളീധരന്‍ പറഞ്ഞു.

അശ്വിന്‍ തന്റെ കരിയറിലെ മികച്ച ഫോമിലാണ് ഇപ്പോള്‍. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ ഫോം ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുത്തുന്നു. കുറവുകള്‍ നികത്തി കൂടുതല്‍ മെച്ചപ്പെടുത്താനായി കഠിനപരിശ്രമം നടത്തുന്നതാണ് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിന് കാരണം. ഇത് തന്നെയാണ് അദ്ദേഹം മികച്ച കളിക്കാരനായി ഞാന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.