
ജാക്കാര്‍ത്ത: ഇന്ത്യയുടെ ജിന്സണ് ജോണ്സണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം. 1500 മീറ്ററിലാണ് ജിന്‍സണിന് നേട്ടം കൈവരിക്കാനായത്. 3: 44.72 സെക്കന്‍ഡിലാണ് ജിന്സണ് സ്വര്‍ണം ഓടി നേടിയത്. കഴിഞ്ഞ ദിവസം ജിന്സണ് 800 മീറ്ററില്‍ വെള്ളി നേടിയിരുന്നു. ഇതേയിനത്തില്‍ സ്വര്‍ണം നേടിയ മന്‍ജിത്ത് സിങ്ങിന് മെഡല്‍ നേടാനാവാത്തെ പോയത് നിരാശയായി.