2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ജി.ഡി.പിയില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷ: ഡിസംബര്‍ പാദം 7 ശതമാനത്തിലെത്തിയേക്കും

ന്യൂഡല്‍ഹി: വലിയ പതനം നേരിട്ട ഇന്ത്യന്‍ ജി.ഡി.പി പുതിയ പാദത്തില്‍ വളര്‍ച്ചയിലെത്തുമെന്ന് പ്രതീക്ഷ. ഡിസംബര്‍ പാദത്തില്‍ ഏഴു ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മോര്‍ഗന്‍ സ്റ്റാന്‍ലി, റോയിറ്റേര്‍സ് പോള്‍ എന്നീ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2016 നവംബറില്‍ നടപ്പിലാക്കിയ നോട്ടുനിരോധനവും കഴിഞ്ഞ ജൂലൈയില്‍ കൊണ്ടുവന്ന ജി.എസ്.ടിയും കാരണമുള്ള സാമ്പത്തിക ഞെരുക്കം മാറിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 5.7 ശതമാനത്തില്‍ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ നേരിയ വളര്‍ച്ചയുണ്ടായിരുന്നു. 6.3 ശതമാനമായിരുന്നു കഴിഞ്ഞ പാദത്തിലെ വളര്‍ച്ചാ നിരക്ക്.

വ്യവസായ, സേവന മേഖലകളില്‍ വളര്‍ച്ചയുണ്ടാവുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും, കാര്‍ഷിക മേഖലയില്‍ തളര്‍ച്ച തുടരുമെന്നും വ്യക്തമാക്കുന്നു.

ഓട്ടോ, ടൂ വീലര്‍ വില്‍പ്പന ഡിസംബര്‍ പാദത്തില്‍ മുന്നേറ്റമുണ്ടാക്കി. ചരക്ക് കയറ്റുമതിയും മെച്ചപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഉപഭോഗ ഡിമാന്റ് വര്‍ധിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.