2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

15 വയസിനു താഴെയും 65 ന് മുകളിലുമുള്ളവര്‍ക്ക് നേപ്പാള്‍, ഭൂട്ടാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആധാര്‍ കാര്‍ഡ് മതി

 

ന്യൂഡല്‍ഹി: 15 വയസ്സിനു താഴെയും 65നു മുകളിലും പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ നേപ്പാള്‍, ഭൂട്ടാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് മാത്രം മതിയാവും. ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്രസര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍വീസ് കാര്‍ഡ് എന്നിവയായിരുന്നു നേപ്പാള്‍, ഭൂട്ടാന്‍ സന്ദര്‍ശനത്തിന് 15 വസ്സിനു താഴെയും 65 വയസ്സിനു മുകളിലും ഉള്ളവര്‍ക്ക് ഇതുവരെ യാത്രാരേഖയായി പരിഗണിച്ചിരുന്നത്. ഈ രേഖകളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ ആധാറിനെയും ഉള്‍പ്പെടുത്തി ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മറ്റു പ്രായക്കാര്‍ക്ക്

ഇന്ത്യന്‍ പൗരന്‍മാര്‍ക്കു വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രണ്ടുരാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും. 15നും 65നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് ഈ രണ്ടുരാജ്യങ്ങളിലേക്കു കടക്കാന്‍ ആധാര്‍ കാര്‍ഡ് മതിയാവില്ല. വിസക്കു പകരം പാസ്‌പോര്‍ട്ടോ തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ, ഫോട്ടോ പതിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഉണ്ടെങ്കില്‍ നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യക്കാര്‍ക്കു പ്രവേശിക്കാന്‍ കഴിയും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.