2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രണ്ട് യുവതികളെ പീഡിപ്പിച്ച ഇന്ത്യക്കാരനായ യോഗാ ഗുരു ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

 

മെല്‍ബണ്‍: രണ്ട് യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്ത്യക്കാരനായ യോഗാ ഗുരുവും സ്വയം പ്രഖ്യാപിത ആത്മിയാചാര്യനുമായ സ്വാമി ആനന്ദ് ഗിരി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. ആത്മീയ പരിപാടികള്‍ക്കായി ഇവിടെ എത്തിയ ആനന്ദ് ഗിരി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് സിഡ്‌നിയില്‍ മേയ് അഞ്ചിന് അറസ്റ്റിലായത്.

കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജൂണില്‍ വീണ്ടും ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. 2016ല്‍ ഓരു യുവതിയേയും 2018 നവംബറില്‍ മറ്റൊരു യുവതിയേയും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ(അലഹാബാദ്) ബഡെ ഹനുമാന്‍ ക്ഷേത്രത്തിലെ ആത്മീയാചാര്യനാണ് പീഡനക്കേസ് പ്രതിയായ ആനന്ദ് ഗിരി. ബി.ജെ.പി നേതാക്കളുമായും വലിയ അടുപ്പമുള്ളയാളാണ് ഇദ്ദേഹം. ബി.ജെ.പി ഉന്നത നേതാക്കള്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി വി.കെ സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും ഇതിലുള്‍പ്പെടും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.