2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഏഷ്യന്‍ ഗെയിംസ്: വനിതകളുടെ സ്‌ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി

ജക്കാര്‍ത്ത: സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ വനിതാ സ്‌ക്വാഷ് ടീമിന് വെള്ളികൊണ്ട് തൃപ്തിപെടേണ്ടിവന്നു. ജോഷ്‌ന ചിന്നപ്പ, ദീപിക പള്ളിക്കല്‍, സുനയന കുരുവിള, തന്‍വി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

ഫൈനലില്‍ 2-0 ന് ഹോങ്കോംഗിനോടാണ് ടീം പരാജയപ്പെട്ടത്. ഇതോടെ 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍നേട്ടം 68 ആയി.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം വെള്ളി നേടിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.