2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമ്പരപ്പിക്കുന്ന സമ്മാനത്തുക സ്വന്തമാക്കി മലയാളി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അസൈനെ തേടിയെത്തിയത് 24 കോടി രൂപ

    അബുദാബി: ആരേയും അമ്പരപ്പിക്കുന്ന സമ്മാനത്തുകയുള്ള അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെത്തേടിയെത്തി ഒന്നാം സമ്മാനം. അബുദാബി ബിഗ് ടിക്കറ്റിലെ 12 മില്യൺ ദിർഹമാണ് മലയാളിയായ അസൈൻ മുഴിപ്പുറത്ത് എന്ന 47 കാരനെ തേടിയെത്തിയത്. അജ്‌മാനിൽ സെയിൽസ്മാനായി ജോലി ചെയുന്ന ഇദ്ദേഹത്തെ തേടിയെത്തിയത് ഏകദേശം 246399738 രൂപ. നിലവിലെ സാഹചര്യങ്ങളിൽ വിര്‍ച്വല്‍ ആയി നടത്തിയ നറുക്കെടുപ്പിന്റെ തത്സമയ സ്‌ട്രീമിംഗ് അസൈന് കാണാന്‍ കഴിഞ്ഞിരുന്നില്ല.

    അപ്പോള്‍ ജോലിയിലായിരുന്ന അസൈന്‍ പിന്നീട് ജാക്ക്പോട്ടിന്റെ അവതാരകനായ റിച്ചാർഡിന് നന്ദി പറഞ്ഞു. വിവരം അറിയിച്ചപ്പോൾ ആദ്യം തമാശ കോള്‍ ആണെന്നാണ് അസൈന്‍ കരുതിയത്. മുവ്വായിരം ദിർഹം ശമ്പളത്തിന് ജോലി ചെയ്യുന്ന ഇദ്ദേഹം ഇതുമായി അജ്‌മാനിൽ തന്നെ ഒരു ബിസിനസ് തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഗൾഫ് ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ പങ്കു വെച്ചു.

   ബുധനാഴ്ച്ചയാണ് അബുദാബിയി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. മെയ് പതിനാലിന് എടുത്ത 139411 നമ്പർ ടിക്കറ്റിനാണ് ഇദ്ദേഹത്തിനു ഭാഗ്യം തേടിയെത്തിയത്. ഭാഗ്യമായി തേടിയെത്തിയ പണത്തിൽ കുറച്ച് മക്കളുടെ പഠനത്തിനും വിവാഹ കാര്യങ്ങൾക്കും മറ്റുമായി മാറ്റിവെക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും രണ്ടു പെൺമക്കളുടെ പിതാവ് കൂടിയായ ഇദ്ദേഹം പറഞ്ഞു. അബുദാബി ബിഗ് ടിക്കറ്റിലെ ഏഴ് സമ്മാനങ്ങളിൽ നാലും ഇന്ത്യക്കാരാണ് നേടിയത്. പാകിസ്താൻകാരായ രണ്ടു പേരും ഒരു ഈജിപ്ഷ്യൻ പൗരനും സമ്മാനർഹരായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.