2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഒമാനില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം, 3 പേരെ കാണാതായി

ദുബൈ: ഒമാന്‍ തീരക്കടലില്‍ ഇന്ത്യയുടെ ക്രൂഡോയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നു മുന്നു നാവികരെ കാണാതായി. ഇന്ത്യന്‍ ഓയില്‍ ടാങ്കറുകള്‍ വഹിക്കുന്ന എം.ടി ദേശ് വൈഭവ് എന്ന കപ്പലിലാാണു സ്‌ഫോടനം നടന്നതെന്നു ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

പൊട്ടിത്തെറിയില്‍ കപ്പല്‍ ജോലിക്കാരിലൊരാള്‍ക്കു സാരമായ പൊള്ളലേറ്റിറ്റുണ്ട്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ കരയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഴക്കന്‍ യു.എ.ഇ കടല്‍ത്തീരത്തെ ഫുജൈറയിലേയ്ക്കു പോകുകയായിരുന്നു ദേശ്‌വൈഭവ്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഒമാനി നാവികസേനയും മറ്റു കപ്പലുകളും ചേര്‍ന്നു തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.
കാണാതാവരെക്കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.