2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

അമേരിക്കയില്‍ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്ന ഇന്ത്യക്കാരന്‍ കുറ്റക്കാരനെന്ന് കോടതി

ന്യൂയോര്‍ക്ക്: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്ന ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് യു.എസ് കോടതി വിധിച്ചു. അമേരിക്കയില്‍ താമസമാക്കിയ അവതാര്‍ ഗ്രിവലിനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2007ല്‍ ആണ് സംഭവം നടന്നത്.

മുപ്പതുകാരിയായ ഭാര്യ നവനീത് കൗറിനെ അഹ്വാതുകിയിലെ ഫീനിക്‌സ്‌ന് സമീപമുള്ള വീട്ടില്‍ വച്ച് ബാത്ടബ്ബില്‍ മുക്കിക്കൊല്ലുകയായിരുന്നു. 2005ല്‍ ഇന്ത്യയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ ഏറെ വൈകാതെ ഇവരുടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് അവ്താര്‍ കാനഡയിലും നവനീത് കൗര്‍ പ്രത്യേക വിസയില്‍ അമേരിക്കയിലും താമസമാക്കി.

ഭര്‍ത്താവിനോട് നിരന്തരം വിവാഹമോചനത്തിന് ആവശ്യപ്പെട്ടതനുസരിച്ച് കാനഡയില്‍ നിന്നും അഹ്വാതുകിയിലെ നവനീത് കൗറിന്റെ വീട്ടില്‍ അവ്താര്‍ എത്തി. എയര്‍പോര്‍ട്ടില്‍ നിന്നും വീട് വരെ ഇരുവരും ഒരുമിച്ചാണ് വന്നത്. തുടര്‍ന്ന് വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുകയും വാക്കുതര്‍ക്കത്തിനൊടുവില്‍ നവനീത് കൗറിനെ കൊല്ലുകയുമായിരുന്നു. ഇയാള്‍ക്കുള്ള ശിക്ഷ ആഗസ്റ്റ് 23ന് വിധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.