2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദിയില്‍ ജോലിസ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചു

ജിദ്ദ: സഊദിയിലെ തായിഫ് ഖുര്‍മയില്‍ വാക്കുതര്‍ക്കത്തിനിടെ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചു. നേപ്പാള്‍ സ്വദേശിയാണ് ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം പ്രതി തന്നെ സുരക്ഷാ വകുപ്പുകളുമായി ബന്ധപ്പെട്ട് കൊലപാതക വിവരം അറിയിക്കുകയായിരുന്നു.

ഖുര്‍മയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഡയറി കമ്പനിയിലെ സെയില്‍സ്മാനാണ് പ്രതി. കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ ഇതേ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. കമ്പനി ആസ്ഥാനത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഇന്ത്യക്കാരന്റെ കഴുത്തിനാണ് കുത്തേറ്റത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സുരക്ഷാ വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.