2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ബി.എസ്, പി.ജി, പി.എച്ച്.ഡി; ഇപ്പോള്‍ അപേക്ഷിക്കാം

 

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ്, പി.ജി, പി.എച്ച്.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാലു വര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) പ്രോഗ്രാമിലേക്ക് www.iisc.a-c.inug എന്ന ലിങ്ക് വഴി ഓണ്‍ലൈനായി ഏപ്രില്‍ 30വരെ അപേക്ഷിക്കാം.
പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 25വരെ അപേക്ഷിക്കാം

ഫിസിക്‌സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും പ്രധാന വിഷയമായി പഠിച്ച് 2018ല്‍ പ്ലസ്ടു പാസായവരോ 2019ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവരോ ആയിരിക്കണം ബി.എസ് കോഴ്‌സിന് അപേക്ഷിക്കുന്നത്. പ്ലസ്ടു പരീക്ഷയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ പാസാകണം. മറ്റു യോഗ്യതകള്‍ അറിയുന്നതിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പി.എച്ച്.ഡി, എം.ടെക് റിസര്‍ച്ച് എന്നീ ഗവേഷണ കോഴ്‌സുകളിലേക്കും എം.ടെക്, എം.ഡി.എസ്,എം മാനേജ്‌മെന്റ് എന്നീ പി.ജി കോഴ്‌സുകളിലേക്കും ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.iisc.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.