2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മദീന ബസ് അപകടം: മരിച്ചവരില്‍ ഒരു ഇന്ത്യക്കാരിയും

 

ജിദ്ദ: മദീന ബസ് ദുരന്തത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരിയും. ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള സ്ത്രീയാണ് ദുരന്തത്തില്‍ മരിച്ചത്. അതേസമയം ഭര്‍ത്താവിന്റെ അവസ്ഥ എന്താണെന്ന് അറിവായിട്ടില്ല. ബുധനാഴ്ച രാത്രി മണ്ണുമാന്തി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പൂര്‍ണ്ണമായും കത്തിയമര്‍ന്ന ബസില്‍ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 35 പേരാണ് പൊള്ളലേറ്റ് മരിച്ചത്. ബംഗ്ലാദേശി ഗ്രൂപാണ് ഉംറ യാത്ര സംഘടിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.