2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കണ്ണീല്‍ നിന്ന് ചോരയൊലിച്ച് രക്ഷിക്കാനപേക്ഷിക്കുന്ന വീഡിയോ: ഇന്ത്യന്‍ പ്രവാസിയെ ഷാര്‍ജ പൊലിസ് അറസ്റ്റ്‌ചെയ്തു

 

ഷാര്‍ജ: തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് പറഞ്ഞ് കണ്ണീല്‍ നിന്ന് ചോരയൊലിക്കുന്ന രീതിയില്‍ സെല്‍ഫി വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉടന്‍ ഇടപെട്ട ഷാര്‍ജ പൊലിസ് ഇന്ത്യക്കാരനായ ഭര്‍ത്താവ് മുഹമ്മദ് ഖിസറിനെ  അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ ഏതു സംസ്ഥാനക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

നവംബര്‍ 12നാണ് ജാസ്മിന്‍ സുല്‍ത്താന്‍ എന്ന 33 കാരി സ്വയം പരിചയപ്പെടുത്തി വീഡിയോ ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ജാസ്മില്‍ സുല്‍ത്താന എന്ന് പരിചയപ്പെടുത്തുന്ന യുവതി താന്‍ യു.എ.ഇയിലെ ഷാര്‍ജയിലാണ് താമസിക്കുന്നതെന്നും സഹായം ലഭിച്ചില്ലെങ്കില്‍ ഭര്‍ത്താവ് തന്നെയും മക്കളെയും കൊല്ലുമെന്നും ഹിന്ദിയില്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഭര്‍ത്താവിന്റെ പേര് മുഹമ്മദ് ഖിസറുല്ല എന്നാണെന്നും ഇയാളോടൊപ്പം ഇനിയും ഇവിടെ തുടരാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നുണ്ട്.

അഞ്ച് വയസ്സും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കളോടൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News