2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കരസേനയിലേക്ക് വേണം മാതാധ്യാപകരെ; മൊത്തം 152 ഒഴിവുകള്‍, അവസാന തിയ്യതി ഒക്ടോബര്‍ 29

 

ഇന്ത്യന്‍ ആര്‍മിയില്‍ പുരുഷന്മാരായെ മതാധ്യാപകരെ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ പദവിയിലാണ് നിയമനം നല്‍കുക. മൊത്തം 152 ഒഴിവുകളുണ്ട്.

കാറ്റഗറി തിരിച്ചുള്ള ഒഴിവുകള്‍

  • മൗലവി (സുന്നി) -9
  • പണ്ഡിറ്റ് ഗൂര്‍ഖ -7
  • പണ്ഡിറ്റ് -118
  • ഗ്രാന്തി -9
  • മൗലവി (ശീഈ) -1
  • പാേ്രദ -4
  • ബോധ്‌മോങ്ക് (മഹായാന) -4

യോഗ്യത

  • ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം
  • ഓരോ വിഭാഗത്തിലും കരസേന നിര്‍ദേശിക്കുന്ന മതാധ്യാപനത്തില്‍ ബിരുദം വേണം

പ്രായപരിധി- 01/10/2020 ന്

  • കുറഞ്ഞ പ്രായം: 25 വയസ്
  • കൂടിയ പ്രായം: 34 വയസ്

(1986 ഒക്ടോബര്‍ ഒന്നിനും 1995 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവരാകണം)

അപേക്ഷാ ഫീ

  • അപേക്ഷാഫോം പൂരിപ്പിക്കുക മാത്രമേ വേണ്ടതുള്ളൂ. ഒരു തരത്തിലുള്ള ഫീസ് അടയ്‌ക്കേണ്ടതില്ല.

തെരഞ്ഞെടുപ്പ്

  • എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇത് ഫെബ്രുവരി 23ന് നടക്കും. ഒബ്ജക്ടീവ് മാതൃകയിലായിര്ക്കും പരീക്ഷ.
  • പേപ്പര്‍- 1 പൊതുവിജ്ഞാനം, പേപ്പര്‍ -2 മതപരമായ കാര്യങ്ങള്‍ അടക്കം 100 ചോദ്യങ്ങളായിക്കും ഉണ്ടാവുക. യോഗ്യത നേടുന്നവരെ അഭിമുഖം നടത്തി തെരഞ്ഞെടുക്കും.
  • സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 29 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
  • മതപരം, ശാരീരികം ഉള്‍പ്പെടെ വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനവും വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

എങ്ങനെ അപേക്ഷിക്കാം

  • ഓണ്‍ലൈനായി അപേക്ഷിക്കാം
  • കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവര്‍ ബംഗളൂരു ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിങ് മേഖലയുടെ പരിധിയില്‍വരും

സുപ്രധാന തിയ്യതികള്‍

  • ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങുന്നത്: സെപ്റ്റംബര്‍ 30, 2019
  • രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി: 2019 ഒക്ടോബര്‍ 29
  • അപേക്ഷാ ഫോം സ്വീകരിക്കുന്ന അവസാന തിയ്യതി: 2019 ഒക്ടോബര്‍ 29
  • പരീക്ഷാ തിയ്യതി: 2020 ഫെബ്രുവരി 23
  • അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്ന തിയ്യതി: ഫെബ്രുവരി 2020

പ്രധാനപ്പെട്ട ലിങ്കുകള്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.