2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മലയാളി ഗവേഷക വിദ്യാര്‍ഥി മഹ്മൂദ് കൂരിയക്ക് നെതര്‍ലാന്റ് യൂണിവേഴ്‌സിറ്റിയുടെ രണ്ട് കോടി രൂപ ഗ്രാന്‍ഡ്

 

ആംസറ്റര്‍ഡാം (നെതര്‍ലാന്റ): കേരളത്തില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിക്ക് രണ്ട് കോടി രൂപയുടെ റിസര്‍ച്ച് ഗ്രാന്റ്. മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് കൂരിയ (മഹ്മൂദ് ഹുദവി)ക്കാണ് നെതര്‍ലാന്റ് ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗവേഷണത്തിനുള്ള രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചത്.

ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹുദവി ബിരുദവും ജെ.എന്‍.യുവില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്മൂദ് നെതര്‍ലാന്റിലെ ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെയാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.


ഇസ്‌ലാമിക നിയമ വ്യവസ്ഥയിലെ മരുമക്കത്തായത്തെ കുറിച്ചുള്ള വിഷയത്തിലായിരുന്നു ഗവേഷണം. ഇത് വരെ 25 പേര്‍ക്ക് മാത്രമാണ് ഈ ഗവേഷക ഗ്രാന്റ് നല്‍കിയിട്ടുള്ളത്. ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, മൊസാമ്പിക്ക് തുടങ്ങിയ രാജ്യങ്ങളിലെ മരുമക്കത്തായ വ്യവസ്ഥിതിയെ കുറിച്ച് ഗവേഷണം നടത്തി വരികയാണ് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ മഹ്മൂദ് കൂരിയ.
നിരവധി രാജ്യന്തര വേദികള്‍ ഗവേഷക പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.