2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

റെക്കോര്‍ഡുമായി കോലി നയിച്ചു; വിന്‍ഡീസിനെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം

ഹൈദരാബാദ്: നായകന്‍ നിറഞ്ഞാടിയ മത്സരത്തില്‍ വിന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ട്വന്റി 20 പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. ഒരു അന്താരാഷ്ട്ര ചുരുക്ക ഓവര്‍ മത്സരത്തില്‍ പിന്‍തുടര്‍ന്നു ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറെന്ന റെക്കോര്‍ഡോടെയാണ് ടീം ഇന്ത്യ മത്സരം ജയിച്ചു കയറിയത്.

 ചുരുക്ക ഓവര്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധസെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡും വിരാട് കോലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ട്വന്റി 20യിലെ ആദ്യ സെഞ്ച്വറിയെന്ന സ്വപ്‌നം ഇനിയും സാക്ഷാത്കരിക്കാനായില്ലെങ്കിലും 50 പന്തില്‍ ആറുവീതം സിക്‌സും ഫോറുമായി 94 റണ്‍സാണ് ക്യാപ്റ്റന്‍ ഈ മത്സരത്തില്‍ അടിച്ചെടുത്തത്. ഓപണറായി ഇറങ്ങിയ ലോകേഷ് രാഹുലും ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.

നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 40 പന്തില്‍ നിന്നും 62 റണ്‍സാണ് രാഹുല്‍ നേടിയത്. എട്ട് റണ്‍സ് മാത്രം നേടിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ നേരത്തേ ഔട്ടായെങ്കിലും കോലിയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റം ഇന്ത്യക്ക് നഷ്ടമായി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.