2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

#VijayiBharat: ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചെന്ന് നരേന്ദ്ര മോദി

ബി.ജെ.പിയുടേത് 2014 നേക്കാള്‍ മികച്ച വിജയം

 

ന്യൂഡല്‍ഹി: മികച്ച വിജയത്തോടെ രണ്ടാമതും അധികാരത്തിലേറിയതിന്റെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

‘നമ്മളൊന്നിച്ച് വളരും
നമ്മളൊന്നിച്ച് വികസിക്കും
നമ്മളൊന്നിച്ച് ശക്തവും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയെ നിര്‍മിക്കും

ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചു’
#VijayiBharta

2014 പൊതു തെരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറാന്‍ പോകുന്നത്. 2014 ല്‍ ബി.ജെ.പിക്ക് 282 സീറ്റാണ് ലഭിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ 294 സീറ്റെങ്കിലും ലഭിക്കുമെന്നാണ് ഇപ്പോഴത്തെ ലീഡ് നിലയില്‍ നിന്ന് മനസിലാവുന്നത്.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് 345 സീറ്റിലാണ് ലീഡ് നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ 91 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനത്തിനും അദ്ദേഹത്തിനു മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവുമാണ് വന്‍ വിജയത്തിനു പിന്നിലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ട്വീറ്റ് ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News