2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഓസീസിനെതിരേ ഇന്ത്യക്ക് മിന്നുന്ന ജയം, പരമ്പര

ബംഗളൂരു: ഒസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ മിന്നുന്ന വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്തും ഏഴും വിക്കറ്റും ശേഷിക്കേ ഇന്ത്യ അനായാസം മറികടന്നു. രോഹിത് ശര്‍മയുടെ സഞ്ച്വറിയും(119), ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറിയുമാണ്(89) ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

128 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ഹിറ്റ്മാന്‍ തന്റെ 29ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 91 പിന്തില്‍ എട്ട് ഫോറുകള്‍ അടിച്ചുകൂട്ടിയാണ് കോലി ഇന്നിങ്‌സ് നയിച്ചത്. 35 പന്തില്‍ നിന്നും അറ് ഫോറും ഒരു സിക്‌സുമടക്കം 44 റണ്‍സ്് നേടിയ ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പുറത്താകാതെ നിന്നു. നേരത്തേ ടോസ് നേടിയ ഓസീസ് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ മഞ്ഞുവീഴ്ച ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങളില്‍ കണ്ണുവച്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ശിഖര്‍ ധവാനുപകരം കളത്തിലിറങ്ങിയ ലോകേഷ് രാഹുല്‍ 19റണ്‍സാണ് നേടിയത്. ഓസീസിനായി ആദം സാംപ, ആഷ്ടണ്‍ ആഗര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.