2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ബോക്സിങില്‍ അമിതിനും ബ്രിജിൽ പുരുഷ ടീമിനും സ്വർണം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  • അമിത് ഇടിച്ചിട്ടത് ഒളിമ്പിക് ചാംപ്യനെ
  • സ്വര്‍ണനേട്ടം ഇതുവരെ- 15

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 15 ആയി.

പുരുഷ വിഭാഗം ലൈറ്റ് ഫ്‌ലൈ വെയ്റ്റ് 49 കിലോയിലാണ് അമിത് സ്വര്‍ണം നേടിയത്. റിയോ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ ഉസ്‌ബെക്കിസ്ഥാന്‍ താരം ഹസന്‍ബോയ് ദുസ്മറ്റോവിനെ 3-2നാണ് അമിത് തോല്‍പ്പിച്ചത്.

15 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ ജക്കാർത്തയിലെ ആകെ മെഡൽനേട്ടം 69 ആക്കി.  2010ലെ ഗ്വാങ്ചൗ ഗെയിംസില്‍ 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പടെ നേടിയ 65 മെഡലുകളുടെ റെക്കോര്‍ഡാണ് തിരുത്തിയത്. ഇനി സ്‌ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യയ്ക്കു ഫൈനലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.