2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

”അടുത്ത 30 വര്‍ഷത്തെ ആഗോളവളര്‍ച്ചയുടെ ഉറവിടം ഇന്ത്യയായിരിക്കും”-ഐ.എം.എഫ്

 

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയ്‌ക്കെന്ത്? ചൈനയെപ്പോലെയാവണമെന്നൊക്കെ പറയുന്നവര്‍ അനവധിയാണ്. അടുത്ത 30 വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ടാവുമെന്ന് വ്യക്തമാക്കുകയാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്). അതായത് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചൈന എന്തായിരുന്നോ, അടുത്ത പതിറ്റാണ്ടുകളില്‍ ആ സ്ഥാനം ഇന്ത്യയ്ക്കായിരിക്കും.

ആഗോള സമ്പദ്‌വ്യവസ്ഥാ വളര്‍ച്ചയുടെ ഉറവിടം ഇന്ത്യയായിരിക്കുമെന്നാണ് പ്രവചനം. ഒരുപക്ഷെ, ഇത് മൂന്നു പതിറ്റാണ്ടിലും കൂടാം. പക്ഷെ, മൂന്നു പതിറ്റാണ്ടു കാലം എന്തായാലും ഇന്ത്യയ്ക്ക് ചൈനയുടെ സ്ഥാനമായിരിക്കുമെന്ന് ഐ.എം.എഫ് ഇന്ത്യാ മേധാവി റാണില്‍ സല്‍ഗാദോ പറഞ്ഞു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പി 7.3 വളര്‍ച്ചാനിരക്കില്‍ എത്തുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. 2019-20 വര്‍ഷത്തില്‍ ഇത് 7.5 ശതമാനമാവും. നിക്ഷേപം ശക്തിപ്പെടുത്തുന്നതിലൂടെയും സ്വകാര്യ ഉപഭോഗം ശക്തിപ്പെടുന്നതിലൂടെയുമാണിത്.

രണ്ട് ഷോക്കുകളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറിവരികയാണെന്നും ഐ.എം.എഫ് വ്യക്തമാക്കി. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പിലാക്കിയതിലുള്ള പാകപ്പിഴകളും. സുസ്ഥിരത ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങള്‍ ഇന്ത്യയ്ക്ക് ഉപകാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.