2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം; 12 റണ്‍സായപ്പോഴേക്കും ഓപണര്‍മാര്‍ കൂടാരം കയറി

 

ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ഒന്‍പത് ഓവറില്‍ രണ്ടുവിക്കറ്റിന് 13 റണ്‍സാണ് അവരുടെ സമ്പാദ്യം.

ടോസിന്റെ ഭാഗ്യത്തോടെ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന്റെ രണ്ടു ഓപണര്‍മാരും ഏഴു ഓവര്‍ ആയപ്പോഴേക്കും പവലിയനില്‍ തിരിച്ചെത്തി. ഷദ്മാനുല്‍ ഇസ്ലാം (24 പന്തില്‍ നിന്ന് ആറു റണ്‍സ്), ഇമ്രുല്‍ ഖൈസ് (18 പന്തില്‍ നിന്ന് ആറുറണ്‍സ്) എന്നിവരാണ് പുറത്തായത്. ഇഷാന്തിന്റെ പന്തില്‍ വൃദ്ധിമാന്‍ സഹക്ക് ക്യാച്ച് നല്‍കിയാണ് ഷദ്മാന്റെ മടക്കം. ഉമേഷിന്‍െ പന്തില്‍ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് ഇമ്രുല്‍ ഖൈസ് മടങ്ങിയത്. രണ്ണൊന്നും എടുക്കാതെ ക്യാപ്റ്റന്‍ മുഅ്മിനില്‍ ഹഖും മുഹമ്മദ് മിതുനുമാണ് ക്രീസില്‍.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ മേധാവിത്വം തുടരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം,ട്വന്റി 20 പരമ്പര നഷ്ടത്തിന് പകരം വീട്ടുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. സൂപ്പര്‍ താരങ്ങളായ തമീം ഇക്ബാലും ഷക്കിബുല്‍ ഹസനും ഇല്ലാതെയാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്. റണ്‍ ഒഴുകുന്ന പിച്ചാണ് ഇന്‍ഡോറിലേത്. അതുകൊണ്ട് തന്നെ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

India vs Bangladesh, 1st Test Day 1, Live Cricket Score Updates


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.