2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഇന്ത്യയും അമേരിക്കയും നിര്‍ണായക കോംകാസ കരാറില്‍ ഒപ്പിട്ടു

  • ഇന്ത്യക്ക് ഇനി അമേരിക്കൻ ആയുധ സാങ്കേതികവിദ്യ

ന്യൂയോര്‍ക്ക്: ആണവക്കരാറിനു ശേഷം അമേരിക്കയുമായുള്ള ഏറ്റവും വലിയ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യ.അമേരിക്കന്‍ സൈനിക ആശയവിനിമയ സംവിധാനം ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവുന്ന കോംകോസ കരാറില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഒപ്പുവച്ചു. നേരത്തെ ലെമോവ ഉടമ്പടി ഒപ്പുവച്ചിരുന്നു. അമേരിക്ക ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചയിലാണ് നിര്‍ണായക ഉടമ്പടി.

സമ്പൂര്‍ണ്ണ സൈനിക സഹകരണത്തിനുളള രണ്ടാമത്തെ കരാറാണ് ഇത്. 2019ല്‍ ഇന്ത്യ അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിനും ധാരണയായി.

കരാറോടെ ഇന്ത്യയുടെ പക്കലുള്ള ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും ഉയര്‍ന്നനിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് സ്ഥാപിക്കാനാകും.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചര്‍ച്ച നടത്തിയത്. പ്രതിരോധം, വാണിജ്യം, എച്ച്1ബി വിസ, സഹകരണം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.