2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

2020ലെ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനാണ് ഇന്ത്യ വേദിയാവുക.

ഇത് രണ്ടാം തവണയാണ് ഇന്ത്യക്ക് ഫിഫയുടെ ലോകകപ്പ് നടത്താന്‍ അവസരം ലഭിക്കുന്നത്. ഫിഫയാണ് ഇന്ത്യ വേദിയാകുന്ന കാര്യം പ്രഖ്യാപിച്ചത്. ഇന്നലെയാണ് ഫിഫ ഔദ്യോഗിക അറിയിപ്പ് നല്‍കിയത്.

രണ്ട് വര്‍ഷം മുമ്പ് അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ആതിഥ്യം വഹിച്ച ഇന്ത്യയുടെ മികവാണ് വീണ്ടും ഒരു ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കാന്‍ ഫിഫ ഇന്ത്യയെ തിരഞ്ഞെടുക്കാന്‍ കാരണം. ഇത് ഇന്ത്യയിലെ വനിതാ ഫുട്‌ബോളിനും ഒരു വലിയ ഊര്‍ജമാകും. ലോകകപ്പില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ടീമായി ഇന്ത്യന്‍ അണ്ടര്‍ 17 ടീം മാറും.

16 ടീമുകളാണ് അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ പങ്കെടുക്കുക. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യ ലോകകപ്പിന്റെ വേദി സ്വന്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.