2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ നാളെ കുല്‍ഭൂഷനെ സന്ദര്‍ശിച്ചേക്കും; നയതന്ത്ര സഹായത്തിന് അനുമതി

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് പാകിസ്താന്‍ അനുമതി നല്‍കി. പാകിസ്താന്‍ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഇതുപ്രകാരം ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ നാളെ കുല്‍ഭൂഷനെ സന്ദര്‍ശിച്ചേക്കും. നയതന്ത്ര സഹായം നല്‍കാന്‍ അനുമതി നല്‍കണമെന്ന് നേരത്തെ അന്താരാഷ്ട്ര നീതിന്യായ കോടതിയും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നേരത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞിരുന്നു. ഇന്ത്യ പാകിസ്താന്റെ നടപടിക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. അതിനു ശേഷം എല്ലാ ഉടമ്പടി പ്രകാരമുള്ള മതിയായ പരിരക്ഷ ലഭിച്ചിരുന്നില്ല.

അതേസമയം വിഷയത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനുമായി ആശയവിനിമയംം തുടരുമെന്നും ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.