2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കിവികളെ തകര്‍ത്ത് ഇന്ത്യന്‍ തേരോട്ടം; ഹാട്രിക് വിജയത്തോടെ പരമ്പര

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യക്ക് പരമ്പര. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു.

ഇന്ത്യക്ക് 39 റണ്‍സിനിടയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടപ്പെട്ടു. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ (77 പന്തില്‍ 62), ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (74 പന്തില്‍ 60) എന്നിവരാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 243 റണ്‍സിന് പുറത്തായിരുന്നു. ഷമിയുടെ നേതൃത്വത്തിലുളള ബൗളിംഗ് ആക്രമണത്തിലാണ് ന്യൂസിലന്‍ഡിനെ താരമേന്യേ ചെറിയ സ്‌കോറിന് പിടിച്ചുകെട്ടാനായത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യയെ നേരിടുന്ന ന്യൂസിലന്‍ഡിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. റണ്ണൊഴുക്കിന് സഹായകമാകുന്ന വിധത്തിലാണ് പിച്ച് ഒരുക്കിയിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.