2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

കടുത്ത മഴയെ അവഗണിച്ച് ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി

ഭുവനേശ്വര്‍: കടുത്ത മഴയെ അവഗണിച്ച് ഇന്ത്യയുടെ ദീര്‍ഘദൂര മിസൈല്‍ ബ്രഹ്മോസ് പരീക്ഷണം വിജയകരമായി നടത്തി. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്ന പദവിയോടെ ഒഡിഷയിലാണ് പരീക്ഷണം നടത്തിയത്.

ബലാസോര്‍ ജില്ലയിലായിരുന്നു പരീക്ഷണം. ഇക്കാര്യം സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. പരീക്ഷണം വിജയകരമായിരുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

രാവിലെ പത്തരയോടെയാണ് മിസൈല്‍ തൊടുത്തത്. മൊബൈല്‍ ഓട്ടോണമസ് ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു ഇത്.

രണ്ടു നദികളുടെ പേരില്‍ നിന്നാണ് ബ്രഹ്മോസ് എന്നു മിസൈലിനു പേരിട്ടത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയും റഷ്യയിലെ മോസ്‌ക്വ നദിയും. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗമായ ഡി.ആര്‍.ഡി.ഒയുടേയും മോസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോക്കറ്റ് രൂപകല്‍പ്പനാ ബ്യൂറോ ആയ എന്‍.പി.ഒ.എമ്മും സംയുക്തമായാണ് മിസൈല്‍ നിര്‍മിക്കുന്നത്.

ഒരേ സമയം വ്യത്യസ്ത ആക്രമണങ്ങള്‍ നടത്താനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. കര ആക്രമണം, കപ്പല്‍ ആക്രമണം, കൂടാതെ എവിടെ നിന്നും തൊടുത്തുവിടാമെന്നതും പ്രത്യേകതയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.