2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

336 റണ്‍സ്‌; കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ; രോഹിതിന് സെഞ്ച്വറി

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാകിസ്താനെതിരെ 336 റണ്‍സെന്ന കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ.
നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്‌കോറിലെത്തിയത്. പാകിസ്താന്‍ ബാറ്റിങ് ആരംഭിച്ചു.

രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 113 ബോളില്‍ 140 റണ്‍സ് നേടിയാണ് രോഹിത് ഓട്ടായത്. മൂന്നു സിക്‌സും 14 ഫോറും നേടി. ഹസ്സന്‍ അലിയുടെ പന്തില്‍ വഹാബ് റിയാസിന്റെ ക്യാച്ചിലാണ് പുറത്തായത്.

ലോകകപ്പില്‍ രോഹിതിന്റെ രണ്ടാം സെഞ്ച്വറിയാണിത്. 85 പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ശിഖര്‍ ധവാന് പകരം ഓപണറായ കെ.എല്‍ രാഹുല്‍ 57 റണ്ണെടുത്ത ശേഷം ഔട്ടായിരുന്നു. കാപ്റ്റന്‍ വിരാട് കോഹ്ലി 77 റണ്ണുകള്‍ നേടി.

മല്‍സരം നേരത്തേ മഴ കാരണം നിര്‍ത്തിവച്ചിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 305 റണ്ണുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മഴ കാരണം മല്‍സരം നിര്‍ത്തിവച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.