2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആക്രമണം നടത്തുമെന്ന പാക് വാദം തള്ളി ഇന്ത്യ; ഭീകരാക്രമണം നടത്താന്‍ കോപ്പ് കൂട്ടുന്നതിന്റെ ഭാഗമെന്നും ഇന്ത്യ

 

ന്യൂഡല്‍ഹി: ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന പാകിസ്താന്റെ വാദം ഇന്ത്യ തള്ളി.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്താന്‍ കോപ്പ് കൂട്ടുന്നതിന്റെ ഭാഗമായാണ് ഖുറേഷിയുടെ പ്രസ്താവനയെന്നും ഇന്ത്യ പ്രതികരിച്ചു.

പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇന്ത്യ ആക്രമിച്ചേക്കാമെന്ന പ്രസ്താവന നടത്തിയത്. യു.എന്നിലെ അഞ്ച് സ്ഥിരാംഗങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതു നിഷേച്ചു കൊണ്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.