2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ത്യാ പോസ്റ്റ് പേമെന്റ് ബേങ്ക്; അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച്ച ഇന്ത്യന്‍ പ്രധാനമന്ത്രി കൊണ്ടുവന്ന പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി) റെഗുലര്‍, ഡിജിറ്റല്‍, ബേസിക് എന്നീ മൂന്ന് തരം നിക്ഷേപങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ആദ്യത്തെതാണ് ഡിജിറ്റല്‍ സേവിങ് അക്കൗണ്ട്. ഈ അക്കൗണ്ട് വഴി ഐ.പി.പി.ബി മൊബൈല്‍ ആപ്പ് വഴി പോസ്റ്റ് ഓഫിസോ പോസ്റ്റ്മാനോ ഇല്ലാതെ തന്നെ അക്കൗണ്ട് തുടങ്ങാന്‍ നമുക്ക് സാധിക്കും. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമില്ലായെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മിനിമം/മാക്‌സിമം ബാലന്‍സ് നിയമം

പൂജ്യം ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങാമെങ്കിലും പരമാവധി എത്ര പണം വരെ സൂക്ഷിക്കാമെന്ന് ആര്‍.ബി.ഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഒരു ലക്ഷം രൂപ വരെ പ്രത്യേക കാലയളവ് വരെ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഒരു ലക്ഷത്തിന് മുകളിലുള്ള ട്രാന്‍സേഷന്‍ ഐ.പി.പി.ബി ആക്കൗണ്ടിലൂടെ സാധിക്കില്ല. ഐ.പി.പി.ബി അക്കൗണ്ട് തുടങ്ങാന്‍ വളരെ എളുപ്പമാര്‍ഗമുണ്ട്. പോസ്റ്റ്ഓഫിസ് സേവിങ് അക്കൗണ്ട് തുടങ്ങിയതിന് ശേഷം അക്കൗണ്ട് ഐ.പി.പി.ബിയുമായി ലിങ്ക് ചെയ്താല്‍ മതി. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ കൂടുതല്‍ വരുന്ന ഒരുലക്ഷം രൂപ ഇതിലൂടെ നിങ്ങളുടെ പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

ഐപിപിബി അകൗണ്ടില്‍ പലിശ നിരക്ക് ഉണ്ടോ?

വര്‍ഷത്തില്‍ നാലു ശതമാനമാണ് പലിശ.

നിക്ഷേപം/ പിന്‍വലിക്കലിന് നിയമങ്ങള്‍ ഉണ്ടോ?

മാസത്തില്‍ നാല് തവണയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ഡിജിറ്റല്‍ ഇടപാട് നടത്താന്‍ ക്യൂആര്‍ കോഡ് ആവശ്യമാണ്. ഐ.പി.പി.ബി സേവനങ്ങള്‍ അടുത്തുള്ള പോസ്റ്റ് ഓഫിസുകളില്‍ ലഭ്യമാണ്. പണമിടപാടിന് 25രൂപയും ഡിജിറ്റല്‍ പണമിടപാടിന് 15 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ ഐപിപിബി ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ചാര്‍ജ്ജ് നല്‍കേണ്ടതില്ല. എന്നാല്‍ എടിഎം കാര്‍ഡിലൂടെ പണം പിന്‍വിലക്കാന്‍ സാധിക്കില്ല.

ഡിജിറ്റല്‍ സേവിങ് അക്കൗണ്ട് നിയമങ്ങള്‍

വീട്ടില്‍ ഇരുന്ന് തന്നെ നമുക്ക് ഡിജിറ്റല്‍ സേവിങ് അക്കൗണ്ട് തുറക്കാന്‍ സാധിക്കും. എന്നാല്‍ 12മാസമായിരിക്കും ഇതിന്റെ കാലാവധി. പോസ്റ്റ്മാനിന് നല്‍കിയ ബയോമെട്രിക് ഡാറ്റ അനുസരിച്ച് ഈ അകൗണ്ട് തുറക്കാവുന്നതാണ്. എന്നാല്‍ ഇതിന് സാധിച്ചില്ലെങ്കില്‍ ഡിജിറ്റല്‍ സേവിങ് അക്കൗണ്ട് നിലവില്‍ ഇല്ലായെന്ന് വേണം മനസിലാക്കാന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.