2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ഇന്ത്യയ്ക്കും പാകിസ്താനും അംഗത്വം

അസ്താന: രണ്ടു വര്‍ഷത്തെ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്.സി.ഒ) ഇന്ത്യയ്ക്കും പാകിസ്താനും അംഗത്വം ലഭിച്ചു. നാറ്റോയ്ക്ക് ബദലെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ചൈന ആധിപത്യം വഹിക്കുന്ന സുരക്ഷാ സേനയാണ് എസ്.സി.ഒ.

റഷ്യയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. പാകിസ്താനെ പിന്തുണച്ചത് ചൈനയാണ്. സംഘം വികസിച്ചതോടെ ലോക ജനസംഖ്യയുടെ 40 ശതമാനത്തേയും ജി.ഡി.പിയുടെ 20 ശതമാനത്തേയും പ്രതിനിധീകരിക്കുന്ന സംഘമായി എസ്.സി.ഒ മാറി.

കസാഖിസ്ഥാനിലെ അസ്താനയിലാണ് ഇപ്പോള്‍ എസ്.സി.ഒയുടെ യോഗം നടക്കുന്നത്. 2005 ലെ അസ്താന യോഗത്തിലാണ് നിരീക്ഷകന്മാരായി ഇന്ത്യയും പാകിസ്താനും ഇറാനും സംഘത്തിലെത്തിയത്. 2010 ലെ താഷ്‌ക്കന്റ് യോഗത്തില്‍ പുതിയ മെമ്പര്‍ഷിപ്പിന് ശിപാര്‍ശ ചെയ്യപ്പെട്ടു. 2015 റഷ്യയിലെ ഉഫ യോഗത്തിനു ശേഷമാണ് മെമ്പര്‍ഷിപ്പിനു വേണ്ടിയുള്ള ശ്രമം ശക്തമാക്കിയത്.

റഷ്യ, ചൈന, കിര്‍ഗിസ് റിപബ്ലിക്, കസാഖിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങി രാജ്യ തലവന്മാര്‍ ചേര്‍ന്ന് 2001 ലെ ഷാങ്ഹായ് ഉച്ചകോടിയിലാണ് എസ്.സി.ഒയ്ക്ക് രൂപം നല്‍കിയത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.