2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് തിരിച്ചടി; എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍

  • പാകിസ്താന്റെ അംഗത്വം ചര്‍ച്ചയായില്ല

തഷ്‌കെന്റ്: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് തിരിച്ചടി. തഷ്‌കെന്റില്‍ ഇന്നു നടന്ന എസ്.സി.ഒ അംഗങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനെതിരേ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയുടെ അംഗത്വത്തിന് എതിര്‍പ്പുമായി ബ്രസീല്‍, ഓസ്ട്രിയ, ന്യൂസിലാന്റ്, തുര്‍ക്കി, അയര്‍ലാന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വയ്ക്കാത്തതാണ് കാരണം. എന്നാല്‍, അമേരിക്കയും മെക്‌സിക്കോയും ഇന്ത്യയെ പിന്തുണച്ചു രംഗത്തെത്തി. നേരത്തെ ചൈനയും പാകിസ്താനുമായിരുന്നു നേരത്തെ ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിന് കൂടുതല്‍ എതിര്‍ത്തിരുന്നത്. സമ്മേളത്തില്‍ പാകിസ്താന്റെ അംഗത്വം ചര്‍ച്ചയായില്ല.

ഇന്ത്യയെ ശക്തിയായി എതിര്‍ത്ത ചൈനയോട് പ്രധാനമന്ത്രി നേരിട്ട് സഹകരണം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ പരിഗണിക്കാമെന്ന് ചൈന പറഞ്ഞിരുന്നു. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യയുടെ അംഗത്വത്തിന് പിന്തുണ നേടി പ്രധാനമന്ത്രി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയ്ക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കാതിരുന്നാല്‍ അത് മോദി സര്‍ക്കാരിന്റെ വിദേശനയതന്ത്രത്തിനേല്‍ക്കുന്ന തിരിച്ചടിയാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.