2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അരുണാചലില്‍ തീവ്രവാദികളുടെ ആക്രമണം: എം.എല്‍.എ അടക്കം 11പേര്‍ കൊല്ലപ്പെട്ടു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എം.എല്‍.എ അടക്കം 11 പേര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എം.എല്‍.എയായ ടിരോങ് അബോയയും ഇദ്ദേഹത്തിന്റെ മകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടും. അസമില്‍ നിന്ന് മടങ്ങും വഴി അബോയും മറ്റും സഞ്ചരിച്ച വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തി തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം അസമില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖോന്‍സ വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു.
പ്രദേശത്ത് അസം റൈഫിള്‍സ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഞെട്ടലിലാണ് അസം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.