2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

നാലു റണ്‍സ് അകലെ ഇന്ത്യ വീണു; പരമ്പര ന്യൂസിലന്‍ഡിന്

ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-ട്വന്റി മത്സരത്തില്‍ ന്യൂസിലന്‍ഡിന് നാല് റണ്‍സ് ജയം. കൂറ്റന്‍ സ്‌കോറായ 212 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ന്യൂസിലന്‍ഡിന്റെ സ്വന്തമായി. ഓപണര്‍ കോളിന്‍ 40 പന്തില്‍ അഞ്ച് വീതം കൂറ്റന്‍ സിക്‌സും ഫോറുമടിച്ച് മണ്‍റോയുടെ (72) വെടിക്കെട്ടായിരുന്നു ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടിം സൈഫേര്‍ട്ട് 25 പന്തില്‍ 43 റണ്‍സുമെടുത്തു.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ തുടക്കം തന്നെ മന്ദഗതിയിലായിരുന്നു. സ്‌കോര്‍ ആറില്‍ എത്തി നില്‍ക്കെ ധവാനെ സാന്റ്‌നര്‍ മടക്കിയയച്ചു. ശേഷം ഒത്തുചേര്‍ന്ന വിജയ് ശങ്കര്‍ രോഹിത് ശര്‍മ കൂട്ടുകെട്ട് കൂറ്റനടികളോട എതിരാളികളെ നേരിട്ടപ്പോള്‍ ഇന്ത്യക്ക് ജീവന്‍ വെച്ചു. ശങ്കര്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും പായിച്ചു. 40 പന്തില്‍ 72 റണ്‍സ് നേടിയ കോളിന്‍ മണ്‍റോയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 43 റണ്‍സെടുത്ത ടിം സീഫര്‍ട്ടും 21 പന്തില്‍ 27 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും 16 പന്തില്‍ 30 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കി.

ഡാരില്‍ മിച്ചല്‍ പുറത്താകാതെ 19 റണ്‍സും റോസ് ടെയ്‌ലര്‍ പുറത്താകാതെ 14 റണ്‍സും നേടി അവസാന ഓവര്‍ തകര്‍ത്താടി. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരത്തിലെ താരം ക്രുനാല്‍ പാണ്ഡ്യെ നാല് ഓവറില്‍ 54 റണ്‍സ് വിട്ടുനല്‍കി. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.