2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പഞ്ചാബ് എഎപി അധ്യക്ഷന്‍ സഞ്ജയ് സിങ് രാജിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് പദവികളില്‍നിന്നു രാജിവച്ചു. പഞ്ചാബിന്റെ ചുമതലയായിരുന്നു സഞ്ജയ് സിങ് വഹിച്ചിരുന്നത്.
രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കേജരിവാളിനു കൈമാറിയതായി അദ്ദേഹം അറിയിച്ചു. മറ്റൊരു മുതിര്‍ന്ന നേതാവ് ദുര്‍ഗേഷ് പതക്കും രാജിവച്ചിരുന്നു.

മൂന്ന് കോര്‍പറേഷനുകളിലായി 272 സീറ്റുകളില്‍ 270 എണ്ണത്തിലേക്കാണ് മത്സരം നടന്നത്. ഇതില്‍ 48 വാര്‍ഡുകളില്‍ മാത്രമാണ് ആം ആദ്മിക്ക് വിജയിക്കാനായത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News